മെസ്സേജ് ഡിലീറ്റ് ചെയ്താലും നോ രക്ഷ!!

വാട്‌സ് ആപ്പിലൂടെ കൈമാറുന്ന രഹസ്യ മെസ്സേജുകൾ ഡിലീറ്റ് ചെയ്താൽ എല്ലാം സേഫായി എന്ന് കരുതി ആശ്വസിക്കുന്നവർക്ക് ഇതാ ഒരു മുന്നറിയിപ്പ്. നിങ്ങൾ വിചാരിച്ചുവച്ചിരിക്കുന്നത് തെറ്റാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സെക്യൂരിറ്റി ഫീച്ചർ പോലും സുരക്ഷിതമല്ലെന്നാണ് പുതിയ കണ്ടെത്തൽ.
ഐഒഎസ് റിസർച്ചർ ജൊനാഥൻ ജാർസ്‌കി ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നിൽ. ഡിലീറ്റ്,ക്ലിയർ,ആർക്കൈവ് എന്നീ പ്രോസസ്സുകൾക്ക് ശേഷവും യൂസറുടെ സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.എസ് ക്യൂ എൽ ലൈറ്റ് ഡാറ്റാ ബേസ് മാനേജർ വഴി ഇത്തരം വിവരങ്ങൾ ശേഖരിക്കാമെന്നാണ് ജൊനാഥൻ അവകാശപ്പെടുന്നത്. വാട്‌സ് ആപ് ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News