സുരക്ഷാ പ്രശ്‌നം; ഫെബ്രുവരി ഒന്നു മുതൽ ഈ ഫോണുകളിൽ വാട്‌സ് ആപ്പ് ലഭിക്കില്ല

സുരക്ഷാ പ്രശ്‌നങ്ങളെ മുൻ നിർത്തി ഐഫോൺ പഴയ പതിപ്പുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും സേവനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. ഇതനുസരിച്ച് ആൻഡ്രോയ്ഡ് വേർഷൻ 4.0.3 നു മുമ്പുള്ള പതിപ്പുകളിലും ഐ ഫോണുകളിൽ ഐ.ഒ.എസ്. 9 നു മുമ്പുള്ള ഫോണുകളിലും ഫെബ്രുവരി ഒന്നു മുതൽ സേവനം ലഭ്യമാകില്ല.
അതേസമയം, നിലവിലുള്ള വാട്‌സ് അപ് ഡേറ്റ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്‌സ് ആപ്പ് സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിൽ ഗുഗിൾ പുറത്തു വിട്ട കണക്കനുസരിച്ച് 99.6 ശതമാനം ആൻഡ്രോയ്ഡ് ഉപയോക്താക്കളും വാട്‌സ് ആപ്പിന്റെ പുത്തൻ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഐഫോൺ ഉപയോക്താക്കോളും ഐഒഎസ് പന്ത്രണ്ടോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ഉപയോക്താക്കളെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.
സുരക്ഷാ ക്രമീകരണങ്ങളെ മുൻ നിർത്തിയാണ് നീക്കമെങ്കിലും പുതിയ സുരക്ഷാ ആപ്പ് അപ് ഡേറ്റ് ചെയ്യാൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. സൈബർ ആക്രമണം ഒഴിവാക്കാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here