ഉബെറിന് ഇനി ഗൂഗിൾ മാപ്പ് വേണ്ട

ഓൺലൈൻ ടാക്‌സി സെർവ്വീസായ ഉബെർ റോഡ് മാപ്പ് നിർമ്മിക്കാനൊരുങ്ങുകയാ ണ്. ഗൂഗിൾ മാപ്പ് സംവിധാനത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് പുതിയ മാപ്പ് സംവിധാനവുമായി ഉബെർ എത്തുന്നത്.

50 കോടി ഡോളറാണ് ആഗോളതലത്തിൽ മാപ് നിർമ്മാണത്തിനായി ഉബെർ മുതൽ മുടക്കുന്നത്. 2015 ൽ ഗൂഗിളിൽനിന്ന് ഉബെറിലെത്തിയ മക് ക്ലെൻഡോൺ ആണ് ഈ മാപ്പിന് പിന്നിൽ. ഉബറിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ ഗൂഗിളിൽ ലഭിക്കണമെന്നില്ല. പ്രധാനമായും ട്രാഫിക് രീതികൾ, പിക്കപ്പ് സ്ഥലങ്ങൾ, ഡോർ പൊസിഷൻ തുടങ്ങിയവ. ഇത്രയും വിശദാംശങ്ങൾ ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കാനാണ് ഉബെർ ഒരുങ്ങുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.

സ്വന്തം മാപ്പ് സെർവ്വീസ് ആരംഭിക്കുനന്തിന് ഉബെർ ഗൂഗിളിൽനിന്ന് മറ്റു ചില വിദഗ്ധരേയും എടുത്തിരുന്നു. ടോംടോം, ഡിജിറ്റൽ ഗ്ലോബ് തുടങ്ങിയ ചില കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top