28
Sep 2021
Tuesday
Covid Updates

    ഇരട്ട ബോംബ് സ്‌ഫോടനം, 45 പേർ കൊല്ലപ്പെട്ടു

    പാകിസ്താനിലെ ക്വറ്റയിൽ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. പലരുടേയും നില അതീവ ഗുരുതരമാണ്. ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലാണ് സ്‌ഫോടനമുണ്ടായത്.

    കഴിഞ്ഞ ദിവസം ബലൂചിസ്താൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ബിലാൽ അൻവർ കാസിയെ അജ്ഞാതർ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ പ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

    ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതായും പൊലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവർത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top