അരുണാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി തൂങ്ങിമരിച്ച നിലയിൽ

അരുണാചൽ മുൻ മുഖ്യമന്ത്രി കലിഖോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസിലെ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന അദ്ദേഹത്തെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കലിഖോയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
നേരത്തെ നവംബറിൽ അരുണാചലിൽ കലിഖോ പുൾ നടത്തിയ വിമത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് നബാം തൂകി പുറത്താകുന്നതും, രാഷ്ട്രപതി ഭരണത്തി ലേക്ക് അരുണാചൽ മാറുന്നതും. അറുപത് അംഗങ്ങളുളള നിയമസഭയിൽ കോൺ ഗ്രസിന് 47ഉം ബിജെപിക്ക് 11 അംഗങ്ങളുമാണുളളത്. ബിജെപി എംഎൽഎമാരുടെ പിന്തുണയിലാണ് കലിഖോ പുൾ വിമത നീക്കങ്ങൾ ഊർജിതമാക്കിയതും അവിശ്വാസം കൊണ്ടുവന്നതും.
തുടർന്ന് ബിജെപി പിന്തുണയോടെ കലിഖോ പുൾ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നാലുമാസക്കാലം ഭരണം നടത്തിയെങ്കിലും സുപ്രീംകോടതി കഴിഞ്ഞമാസം ഇത് റദ്ദാക്കുകയും നബാം തൂകി സർക്കാർ വീണ്ടും അധികാരം ഏൽക്കുകയും ചെയ്തു.