ശോചനാലയം മാത്രം പോരാ ഇനി സ്തന പാനവും വേണം

കേന്ദ്ര സർക്കാർ പദ്ധതികളും ,ബോളിവുഡ് നടിമാരും ചേർന്ന് ശ്രേഷ്ഠ ഭാഷ മലയാളത്തെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി വിദ്യാ ബാലൻ ഇന്ത്യക്കാരെ ശോചനാലയത്തിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണ്.

മലയാളികളാരും പ്രാഥമികാവശ്യങ്ങൾക്കായി നാളിതുവരെ ഈ പറയുന്ന ശോചനാലയത്തിൽ പോയിട്ടില്ലെന്ന് പാലക്കാട്ടുകാർക്കും അറിയാം…

ജനങ്ങളുടെ പണം കൊണ്ട് മലയാള ഭാഷ വികൃതമാക്കപ്പെടുന്നത് ഒരു തെറ്റ് തിരുത്തൽ പോലുമില്ലാതെ തുടരുമ്പോൾ കണ്ണടച്ചിരിക്കുന്നതാണോ നമ്മുടെ ഭാഷാ സ്‌നേഹം ?

കക്കൂസ് എന്നും ശൗചാലയം എന്നുമൊക്കെ പേരുള്ള ഈ കൃത്യ നിർവഹണ
കേന്ദ്രത്തിന്റെ ദേശീയ നാമമായി ശോചനാലയം എന്ന വൃത്തികെട്ട പേര് ഇന്ന് മാറിയിരിക്കുന്നു. ഇപ്പോഴിതാ മാധുരിദീക്ഷിത് എന്ന താരം കേന്ദ്ര സർക്കാരിന് വേണ്ടി ‘സ്തന പാന ‘ ത്തിന്റെ മഹത്വത്തെ കുറിച്ച് പറയാനെത്തുന്നു.

‘മുലയൂട്ടൽ’ എന്ന വാത്സല്യം കിനിയുന്ന മലയാള വാക്കിനു പകരം സ്തനപാനം
എന്ന തർജ്ജിമ പദം ഇനി കുറേക്കാലമെങ്കിലും മലയാള ഭാഷയെ ഇങ്ങനെ മലീമസമാക്കിക്കൊണ്ടിരിക്കും .

ജനങ്ങളുടെ പണം കൊണ്ട് മലയാള ഭാഷ വികൃതമാക്കപ്പെടുന്നത് ഒരു തെറ്റ് തിരുത്തൽ പോലുമില്ലാതെ തുടരുമ്പോൾ കണ്ണടച്ചിരിക്കുന്നതാണോ നമ്മുടെ ഭാഷാ സ്‌നേഹം ?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top