ഇന്ത്യൻ മെഡൽ വരൾച്ചയുടെ കാരണങ്ങൾ ഇതാണ്

ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ വരൾച്ചയുടെ കാരണങ്ങൾ തേടി അലയുകയാണ് ഇന്ത്യൻ കായിക പ്രേമികൾ. എന്നാൽ ഇതാ ചൈനയിലെ ഒരു ദേശീയ മാധ്യമം മെഡൽ വരൾച്ചയുടെ കാരണങ്ങൾ അക്കമിട്ടു നിരത്തുന്നു.
ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒളിമ്പിക്‌സിൽ വൻ പരാജയമാണെന്നാണ് ഇവരുടെ വാദം. ഇതുവരെയും ഒരു മെഡൽ പോലും നേടാൻ രാജ്യത്തിനായിട്ടില്ലെന്നത് യാഥാർത്ഥ്യം.
ചൈനീസ് മാധ്യമം നിരത്തുന്ന കാരണങ്ങൾ
- കായികതാരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത
- മോശം ആരോഗ്യസ്ഥിതി
- ദാരിദ്ര്യം
- കായികയിനങ്ങളിലേക്ക് പ്രതിഭാധനരായ വനിതാ താരങ്ങളെ പരിശീലനത്തിനായി കണ്ടെത്തുന്നതിലെ അപാകത
- ഡോക്ടർ, എൻജിനീയർ എന്ന് മാത്രം സ്വപ്‌നം കാണുന്ന യുവത
- സ്‌പോട്‌സ് എന്നാൽ ക്രിക്കറ്റ് മാത്രം എന്ന ധാരണ
- ദേശീയ കായികയിനമായിട്ടും ഹോക്കിയെ ഉയർത്തിക്കൊണ്ടുവരുന്നതിലെ വീഴ്ച
- ഗ്രാമീണ മേഖലകളിൽ ഒളിമ്പിക്‌സിനെ കുറിച്ച് അവബോധമില്ലായ്മ
- മാറിമാറി വരുന്ന സർക്കാരുകളുടെ ശ്രദ്ധയില്ലായ്മ
- കായിക ഇനങ്ങളോടുള്ള അവഗണന
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here