ആറന്മുള വള്ളസദ്യയ്ക്ക് മുൻകൂർ ബുക്കിംഗ് തിരക്ക്

മുൻകൂർ ബുക്കിങ്ങിൽ വലിയ തിരക്കുമായി പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ. ശനിയാഴ്ച ഒൻപതും ഞായറാഴ്ച പതിന്നാലും തിങ്കളാഴ്ച പതിനഞ്ചും പള്ളിയോടങ്ങൾക്ക് സദ്യ നടത്തും.
വഴിപാട് വള്ളസദ്യകളുടെ ബുക്കിങ്ങ് പുരോഗമിക്കുന്നു. 450 വഴിപാട് വള്ളസദ്യകളാണ് ഇതുവരെ ബുക്ക് ചെയ്തത്. വഴിപാട് വള്ളസദ്യകൾ ഒക്ടോബർ രണ്ട് വരെ മുൻകൂർ ബുക്ക് ചെയ്യാം. വള്ളസദ്യ നടത്തുന്നതിന് ഏകജാലക സംവിധാനത്തിലൂടെ ബുക്കിംഗ് സൗകര്യം ഒരുക്കിയത് പള്ളിയോട സേവാസംഘം ആണ്. സദ്യയ്ക്ക് പ്രവേശിക്കുന്നതിന് പള്ളിയോടങ്ങളിലെത്തുന്നവർക്കുൾപ്പെടെ കൂപ്പൺ മുഖേന നിയന്ത്രണം ഉണ്ടാകും.
ഫോൺ- 8281113010
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here