മലപ്പുറത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറം തിരുന്നാവായയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറത്തുനിന്ന് ആലത്തിയൂർ വഴി തിരൂരിലേക്ക് പോകുകയായിരുന്ന റീന ബസ്സും മീൻ ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരുന്നാവായ താഴത്തറ വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top