ദിവ്യാ ഉണ്ണിയും വിവാഹമോചിതയാവുന്നു

 

വിവാഹബന്ധം അവസാനിപ്പിക്കുന്നെന്ന് സൂചന നല്കി നടി ദിവ്യാ ഉണ്ണി.ഡോ.സുധീറുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച് അമേരിക്കയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ദിവ്യ തന്റെ ഇനിയുള്ള ജീവിതം മക്കൾക്കു വേണ്ടിയുള്ളതാണെന്നും പറയുന്നു.

കൂട്ടുകാരോട് വേർപിരിയുമ്പോൾ കരച്ചിൽ വരുമായിരുന്ന ആളാണ് താൻ. അങ്ങനെയുള്ള തനിക്ക് ജീവിതാവസാനം വരെ ഒപ്പമുണ്ടാവേണ്ട ആളെ വേർപിരിയേണ്ടി വന്നു. ആരും തളർന്നു പോവുന്ന സാഹചര്യമാണ്. പക്ഷേ,തന്റെ തളർച്ച ഒപ്പമുള്ള ഒരുപാട് പേരെ വിഷമത്തിലാക്കുമെന്ന് അറിയാം.അതിനാൽ പിടിച്ചുനിൽക്കാൻ തീരുമാനിച്ചെന്നും ദിവ്യാ ഉണ്ണി വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ പറയുന്നു.

Divya-Unni-Family-photos-Divorceഎറണാകുളം സെന്റ് തെരേസാസിൽ ഭരതനാട്യം പിജി കോഴ്‌സിന് ചേർന്നിരിക്കുകയാണ് ദിവ്യ. സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ സിനിമകൾ ചെയ്യാൻ തന്നെയാണ് തീരുമാനം.വർഷങ്ങൾക്കു ശേഷം നൃത്തരംഗത്തേക്കുള്ള മഞ്ജുവാര്യരുടെ തിരിച്ചുവരവ് തന്നെ ഒരുപാട് സന്തോഷിപ്പിച്ചതായും ദിവ്യ പറഞ്ഞു.

2002ലായിരുന്നു ദിവ്യയുടെയും സുധീറിന്റെയും വിവാഹം.അമേരിക്കയിൽ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന നൃത്തസ്ഥാപനവുമായി കലാരംഗത്ത് സജീവമായിരുന്നു ദിവ്യ.കല്ല്യാണസൗഗന്ധികത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദിവ്യ ഉണ്ണി അവസാനമായി അഭിനയിച്ചത് റഹ്മാൻ നായകനായ മുസാഫിർ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top