ട്രോളി ബാഗിൽ യുവതിയുടെ നഗ്നമായ മൃതദേഹം

നാല്പതിനടുത്ത് പ്രായം വരുന്ന ഒരു യുവതിയുടെ മൃതദേഹം ട്രോളിബാഗിൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഡൽഹി- ആഗ്ര നാഷണൽ ഹൈവെ 2 ൽ മഥുര റായ്‌പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെക്കുറെ നഗ്നമായ നിലയിലായിരുന്നു. ശരീരത്തിൽ മുറിവുകൾ ഉണ്ട്. ആഭരണങ്ങൾ ധരിച്ച നിലയിലായിരുന്നു.
സംശയകരമായ നിലയിൽ ബാഗ് കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ അഴുകിയ നിലയിലുള്ള ശരീരം കണ്ടെത്തിയത്. മുറിവുകൾ ഏൽപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷൂട്കേസിൽ ആക്കി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതാണ്. എസ്പി അലോക് പ്രിയദർശിനിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News