ഈ ചിത്രങ്ങളിലുണ്ട് എല്ലാം!!

അനുദിനം മത്സരം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമാണ് നാമെല്ലാം ഇന്ന്. തൊഴിൽ മേഖലകളിൽ നിന്നുണ്ടാവുന്ന സമ്മർദ്ദം തിരക്കു നിറഞ്ഞ ജീവിതത്തിലേക്കും അതുവഴി ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്നെന്ന പഠനം ചർച്ചയായിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. മിക്ക തൊഴിൽസ്ഥാപനങ്ങളിലും പരസ്പരാശ്രിതമായ ജോലിഘടനയാണുള്ളത്. ഒരു ടീമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിജയവും പരാജയവും. സംഘാംഗങ്ങൾ എല്ലാവരും സഹകരണത്തോടെയും ഉത്സാഹത്തോടെയും പ്രവർത്തിച്ചാൽ മാത്രമേ വിജയം കൈപ്പിടിയിലൊതുക്കാനാവൂ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ,ഒരു ടീം വർക്ക് വിജയിക്കാൻ ഓരോരുത്തരും സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നത് പലർക്കുമറിയില്ല. ഇതാ ഈ ചിത്രങ്ങൾ പറഞ്ഞുതരും അവ എന്തൊക്കെയെന്ന്.
- സ്വാർഥത പാടില്ല
- എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വിലയുണ്ടാവണം
- ഒരാളെ മാത്രമായി കുറ്റപ്പെടുത്തരുത്
- ഉത്തരവാദിത്തങ്ങളെപ്പറ്റി പൂർണബോധ്യമുണ്ടാവുക
- വിജയത്തിന് എല്ലാവരും അവകാശികളാണ്
- നേട്ടങ്ങളിൽ അഭിനന്ദിക്കാൻ പിശുക്ക് വേണ്ട
- സഹായമനസ്ഥിതി ഉണ്ടാവണം
- സഹായം ചോദിക്കാൻ മടിക്കരുത്
- അഭിപ്രായവ്യത്യാസങ്ങളെയും അംഗീകരിക്കണം
- തെറ്റുകൾ പൊറുക്കാൻ തയ്യാറാവുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here