മഴക്കാലത്ത് പാദങ്ങളെ സംരക്ഷിക്കാന്‍ ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ
മഴക്കാലത്ത് പാദങ്ങള്‍ സംരക്ഷിക്കുക എന്നത് പലര്‍ക്കും വലിയ തലവേദനയാണ്. മഴ വെള്ളത്തില്‍ ചവിട്ടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കീടാണുക്കളെക്കുറിച്ചുള്ള ആശങ്കകളാണ് ഒട്ടുമിക്ക ആളുകളേയും അലട്ടുന്നത്. ഇത്തരം ആശങ്കകള്‍ ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്ത് നോക്കാം… (Monsoon foot care: Count on these simple home remedies)
ഒരു ബക്കറ്റില്‍ നിങ്ങളുടെ രണ്ട് കാലുകളും മുക്കിവയ്ക്കാന്‍ പാകത്തിന് ചെറുചൂട് വെള്ളമെടുക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ നാരങ്ങയുടേയോ ഓറഞ്ചിന്റേയോ നീരും അല്‍പം ഉപ്പും ചേര്‍ത്ത് ഇളക്കി പാദങ്ങള്‍ 10 മിനിറ്റോളം അതില്‍ മുക്കിവയ്ക്കുക. ഇത് കാലിലെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
മൂന്ന് ടേബിള്‍ സ്പൂണ്‍ പനിനീരും സമം ചെറുനാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം കാലില്‍ പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് കാലിലെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.
ബക്കറ്റിലെ വെള്ളത്തിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേനും അല്‍പം ഷാപൂവും ബദാം എണ്ണയും ചേര്‍ത്തിളക്കി കാലുകള്‍ അതിലേക്ക് ഇട്ട് വയ്ക്കുന്നത് ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യാന്‍ സഹായിക്കും.
അരിപ്പൊടിയും പാലും ചേര്‍ത്ത മിശ്രിതം കൊണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും കാലുകള്‍ സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീങ്ങാന്‍ സഹായിക്കും.
Story Highlights: Monsoon foot care: Count on these simple home remedies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here