ആദ്യത്തെ സോളോ ട്രിപ്പിന് ഒരുങ്ങുകയാണോ? ഈ കാര്യങ്ങള്‍ മറക്കാതിരിക്കാം

മറ്റാരുടേയും സമയമോ സൗകര്യമോ നോക്കേണ്ടാത്ത, എല്ലാ അനുഭൂതികളും ഒറ്റയ്ക്ക് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ഒരു വലിയ സോളോ ട്രിപ്പ് പലരുടേയും സ്വപ്‌നമാണ്. എന്നാല്‍ ആദ്യത്തെ സോളോ ലോംഗ് ട്രിപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലരുടേയും മനസില്‍ ഉത്സാഹത്തിനൊപ്പം ചില ആശങ്കകളും ഉയര്‍ന്നുവരാറുണ്ട്. സോളോ ട്രിപ്പ് സുരക്ഷിതമാക്കാന്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കാതിരിക്കാം. (tips to keep in mind before going for a solo trip)
കൃത്യമായ ഗവേഷണം, കുറച്ച് ഭാഷ പരിജ്ഞാനം
നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും മറ്റ് സവിശേഷതകളും മനസിലാക്കുന്നത് ഏറെ പ്രധാനമാണ്. സ്ഥലത്തിന്റെ ചരിത്രം, സ്ഥിരമായി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമാണോ, വഴിയില്‍ പതിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഏതൊക്കെ എന്നിവ യാത്ര പുറപ്പെടും മുന്‍പ് തന്നെ കൃത്യമായി മനസിലാക്കിയിരിക്കണം. പോകുന്ന സ്ഥലത്തെ ഭാഷ കുറച്ചെങ്കിലും പഠിച്ചിരിക്കണം.
വിലകൂടിയ ആഭരണങ്ങളോ വസ്തുക്കളോ വേണ്ട
സ്വന്തം വേഷവിധാനത്തെക്കുറിച്ചോ ആഭരണങ്ങളെക്കുറിച്ചോ വലുതായി ശ്രദ്ധിക്കാതെ എല്ലാവിധ സ്വാതന്ത്ര്യവും അനുഭവിച്ച് യാത്രചെയ്യാമെന്നതാണ് സോളോ ട്രിപ്പിന്റെ മേന്മ. അനാവശ്യമായി വിലകൂടിയ ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ഒറ്റയ്ക്കുള്ള യാത്രയില്‍ ഉപയോഗിക്കരുത്. ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം കൈയില്‍ കരുതുക.
Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും
പൂര്‍ണമായി ക്യാഷ്‌ലെസ് ആകാതിരിക്കുക
യുപിഐയോ കാര്‍ഡുകളോ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുന്ന ശീലമുള്ളവരാണ് നിങ്ങള്‍ എങ്കില്‍പ്പോലും കയ്യില്‍ തീരെ പണം വയ്ക്കാതിരിക്കുന്നത് ചിലപ്പോള്‍ ബുദ്ധിയാകില്ല. അത്യാവശ്യത്തിന് പണം പേഴ്‌സില്‍ കരുതാമെങ്കിലും ഒരുപാട് പണം കൈയ്യില്‍ സൂക്ഷിക്കാത്തത് തന്നെയാണ് നല്ലത്.
ആ നാട്ടുകാരനെപ്പോലെ ജീവിക്കുക
നിങ്ങള്‍ യാത്ര ചെയ്ത് എത്തിപ്പെടുന്ന നാടിനോടും നാട്ടുകാരോടും വല്ലാത്ത അപരിചിതത്വം കാണിക്കരുത്. ആ നാടിനോട് ഇഴുകിച്ചേര്‍ന്ന് ആത്മവിശ്വാസത്തോടെ ആ നാട്ടുകാരനായി തന്നെ പെരുമാറുക. പുതിയതായി പരിചയപ്പെടുന്ന ആളുകളോട് സുരക്ഷിതമായ അകലം സൂക്ഷിക്കുക.
Story Highlights: tips to keep in mind before going for a solo trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here