കണ്ണേ അകലുന്നുള്ളൂ ഖൽബ് അകലുന്നില്ല

രാപ്പകലുകളില്ലാത്ത സിനിമാ ജീവിതത്തോട് വിടപറഞ്ഞ് പ്രിയ തിരക്കഥാകൃത്ത് ടി എ റസാഖ് കാണാമറയത്തെത്തി എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മരണം ശരീരത്തെ തണുപ്പ് പുതപ്പിക്കുമ്പോഴും പതറാതെ അദ്ദേഹം എഴുതി കണ്ണേ അകലുന്നുള്ളൂ ഖൽബ് കലുന്നില്ല…

അതേ നല്ലകഥയുടെ പെരുമഴക്കാലം സമ്മാനിച്ച ആ കലാകാരൻ പ്രിയപ്പെട്ടവരുടെ കണ്ണിൽനിന്നേ അകലുന്നുള്ളൂ ഖൽബിൽനിന്നില്ല.

ജൂലൈ 30 നായിരുന്നു ടി എ റസാഖ് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്…

സഹോദരങ്ങളെ ഞാൻ 28 മുതൽ കൊച്ചിൻ അമ്രിത ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. രണ്ടാമത് ലിവർ സർജറി. ഇടയ്ക്ക് കുറച്ചുനാൾ നമുക്കിടയിൽ ഒരു മൗനത്തിന്റെ പുഴ വളർന്നേക്കാം…
കണ്ണേ അകലുന്നുള്ളൂ, ഖൽബ് അകലുന്നില്ല.

–  ടി എ റസാഖ്

പോസ്റ്റിന് താഴെ പ്രാർഥനകളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടുള്ള കമന്റുകൾ നിറഞ്ഞു. എന്നാൽ പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി അദ്ദേഹം മറഞ്ഞു… കാണാമറയത്തേക്കെങ്ങോ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top