സിന്ധുവിന് സമ്മാനപ്പെരുമഴ

റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ വെള്ളി മെഡൽ നേടിയ പി.വി. സിന്ധുവിന് സമ്മാനപ്പെരുമഴ. സംസ്ഥാന സർക്കാരിൻരെയും ബാഡ്മിന്റൺ ഫെഡറേഷന്റെയുമടക്കം നിരവധി സമ്മാനങ്ങളാണ് നാട്ടിലെത്തുന്ന സിന്ധുവിനെ കാത്തിരിക്കുന്നത്.
തെലുങ്കാന സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ ബാഡ്മിൻറൺ ഫെഡറേഷനും മധ്യപ്രദേശ് സർക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകും. അതേ സമയം ഹൈദരാബാദ് ബാഡ്മിൻറൺ ഡിസ്ട്രിക്ക് അസോസിയേഷൻ സിന്ധുവിന് ഒരു ബിഎംഡബ്യൂ വാണ് സമ്മാനിക്കുന്നത്്. 2012 ൽ ലണ്ടൻ ഒളിംപിക്‌സിൽ സൈന നെഹ് വാൾ വെങ്കലം നേടിയപ്പോഴും ബാഡ്മിൻറൺ അസോസിയേഷൻ ബിഎംഡബ്യൂ നൽകിയിരുന്നു.
ഇതിന് പുറമേ വിവിധ സംസ്ഥാന സർക്കാറുകൾ സിന്ധുവിന് പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പിവി സിന്ധുവിനും, സാക്ഷി മാലിക്കിനും 5 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയവാഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജ്വല്ലറി ഗ്രൂപ്പ് സിന്ധുവിന് ഒരു ഫ്‌ലാറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഒരു എസ്.യു.വിയാണ് സിന്ധുവിന് സമ്മാനിക്കാൻ പോകുന്നത്. കേന്ദ്രസർക്കാറിന്റെ പാരിതോഷികം സിന്ധു റിയോയിൽ നിന്നും തിരിച്ചുവന്ന ശേഷം പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here