ഒളിമ്പിക്‌സിലെ അഭിമാന താരങ്ങൾക്ക് സമ്മാനവുമായി സച്ചിൻ

റിയോ ഒളിമ്പിക്‌സിലെ അഭിമാന താരങ്ങൾക്ക് ക്രിക്കറ്റ് ഇതിഹാസം ആഡംബരകാർ സമ്മാനിച്ചു. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കർമ്മാർക്കർ, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവർക്കാണ് സച്ചിൻ ബിഎംഡബ്യൂ കാർ സമ്മാനിച്ചത്.

ഗോപീചന്ദ് ബാഡ്മിന്റൺ അക്കാഡമിയിൽ വച്ച് നടന്ന ചടങ്ങിൽ സച്ചിൻ താക്കോലുകൾ കൈമാറി. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന്റെ ഗുഡ്‌വിൽ അംബാസിഡറായിരുന്നു സച്ചിൻ.

ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റൺ അസോസിയേൻ പ്രസിഡന്റ് ചാമുണ്ഡേശ്വർനാഥ് ആണ് കാറുകൾ സ്‌പോൺസർ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top