മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇനി ഏകീകൃത കളര്‍കോഡ്

കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡിംഗ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ബോട്ടുകളുടെ വീൽ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിനും ബോഡിക്കും കടുംനീല നിറവുമാണ് നൽകേണ്ടത്. ഈ കളർകോഡുള്ള ബോട്ടുകൾക്കേ ഇനിമുതൽ ലൈസൻസും രജിസ്ട്രേഷനും ലഭിക്കൂ. ലൈസൻസ് പുതുക്കുന്നതും കളർകോഡ് പരിശോധിച്ചായിരിക്കും.
നിലവില്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പിലാക്കിയിട്ടില്ലാത്ത ബോട്ടുടമകള്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ മത്സ്യബന്ധനം നടത്താവൂ. ഈ അറിയിപ്പ് അവഗണിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുന്ന ബോട്ടുടമകള്‍ക്കെതിരെ നിലവിലുളള നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here