കാട് പൂക്കുന്ന നേരം ആദ്യ പ്രദർശനം മോൺട്രിയൽ ചലച്ചിത്ര മേളയിൽ

കാട് പൂക്കുന്ന നേരം ആദ്യ പ്രദർശനം ലോക പ്രശസ്തമായ മോൺട്രിയൽ ചലച്ചിത്ര മേളയിൽ

ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 5 വരെ കാനഡയിൽ നടക്കുന്ന നാല്പതാമത് മോണ്ട്രിയൽ ചലച്ചിത്ര മേളയിൽ ഫോക്കസ് ഓൺ വേൾഡ് സിനിമ വിഭാഗത്തിലാണ് കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെട്ടത് .

ഈ വർഷത്തെ മേളയിൽ ഇന്ത്യയിൽ നിന്നും മൂന്ന് സിനിമകൾ ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

മത്സര വിഭാഗത്തിൽ പ്രശസ്ത ബംഗാളി സംവിധായകൻ ഗൗതം ഘോഷിന്റെ ഷംഖാചൽ എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു . ഫോക്കസ് ഓൺ വേൾഡ് സിനിമയിൽ കാട് പൂക്കുന്ന നേരവും,  ചതുരം എന്ന സിനിമയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 15 ചലച്ചിത്ര മേളകളിൽ ഒന്നാണ് മോൺട്രിയൽ. അവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ സിനിമകളിൽ രണ്ടും മലയാളത്തിൽ നിന്നാണ്.  സെപ്റ്റംബറിൽ ലോകത്തെ ഏറെ പ്രശസ്തമായ മറ്റ് മൂന്ന് ചലച്ചിത്ര മേളകളിൽ ഔദ്യോഗിക മത്സര വിഭാഗത്തിൽ  കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top