പാക്കിസ്ഥാന് മുകളിലൂടെ പറക്കാനാവില്ലെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ

air india

പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി നൽകണമെന്ന് ഇന്ത്യയിലെ വിമാനക്കമ്പനികൾ കേന്ദ്രസർക്കാറിന് അപേക്ഷ നലർകി. എയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നീ കമ്പനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചത്.

അഹമ്മദാബാദിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങളാണ് പാക്കിസ്ഥാന് മുകളിലൂടെ സഞ്ചരിക്കുന്നത്. ഇതിന് പകരം അമേരിക്കയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത അനുവദിക്കണമെന്നതാണ് ആവശ്യം. ഇന്ത്യൻ വ്യോമസേനയും നാവികസേനയും ഉഇപയോഗിക്കുനന് പാതയാണിത്. പാക്കിസ്ഥാന് മുകളിലൂടെയുള്ള പാത വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും കമ്പനികൾ പറയുന്നു.

പാത മാറ്റം ആവശ്യപ്പെട്ട് സ്‌പൈസ്‌ജെറ്റ് അധികൃതർ പ്രതിരോധ മന്ത്രാലയത്തിനും സിവിൽ വ്യോമയാന മന്ത്രാലയത്തിനും പഠനറിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാക് വഴി സർവീസ് നടത്തുന്നതിന് പകരം ഓവർറീ വ്യോമപാത ഉപയോഗിച്ചാൽ ഇന്ധന ലാഭവും റൂട്ട് നാവിഗേഷൻ ഫ്‌ളൈറ്റ് ചാർജും കുറക്കാമെന്നും സ്‌പൈറ്റ്‌ജെറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫിലേക്കുള്ള വ്യോമഗതാഗതം താരതമ്യേന ചെലവു കുറഞ്ഞതാകുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിഷയത്തിൽ പ്രതിരോധ മന്ത്രാലയം ഇനിയും തീരുമാനമറിയിച്ചിട്ടില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top