Advertisement

ഒളിമ്പിക്‌സ് മെഡൽ കടിക്കുന്നത് എന്തിന് ??

August 25, 2016
Google News 0 minutes Read

ഒളിമ്പിക് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ എല്ലാവരും മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിങ്ങൾ കണ്ട് കാണും. ഒന്നല്ല, അത്തരത്തിലുള്ള ഒരായിരം ഫോട്ടോകൾ. എന്നാൽ അതെന്തിനാണെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?? ഇതാണ് കാരണം :

1991 മുതലാണ് മെഡൽ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്. വിജയികൾ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നിൽക്കുന്നത് ബോറായി തോന്നിയപ്പോൾ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയിൽ ഉദിച്ചതാണ് ഈ ഐഡിയ. വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ഏതായാലും ക്ലിക്കായി.

പക്ഷേ ഇതിന് പിന്നിൽ ഒരു ചരിത്രവും ഉണ്ട്. പണ്ട് സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു. സ്വർണ്ണം മൃദു ലോഹമായതിനാൽ പരിശുദ്ധമായ സ്വർണ്ണം കടിക്കുമ്പോൾ അതിൽ പല്ലുകളുടെ പാട് അവശേഷിക്കും !!

സ്വർണ്ണ കടിച്ച് പല്ല് പോയ കഥകളും ഒളിമ്പിക്‌സിന് പറയാനുണ്ട്. അത് കൊണ്ട് തന്നെ ചിലർ മെഡലിനോട് ആദരവും സ്‌നേഹവും പ്രകടിപ്പിക്കാൻ മെഡൽ ചുംബിച്ച് കൊണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here