ബിജെപി മുഖ്യമന്ത്രിമാർക്ക് നിർദ്ദേശങ്ങളുമായി അമിത് ഷാ
ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ നടപടിയെടുക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാരോട് അമിത് ഷാ. ഡെൽഹിയിലെ മഹാരാഷ്ട്രാസദനത്തിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ. ഇന്ന് വൈകീട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി യോഗത്തിൽ സംസാരിക്കും.
ഗോവധം, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആഹ്വാനം. കേന്ദ്രാവിഷ് കൃത പദ്ധതികൾ പൂർത്തിയാക്കണം. പാവപ്പെട്ടവരുടെ ഉന്നമനവും സദ്ഭരണവുമാ യിരിക്കണം ലക്ഷ്യമെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ യോഗത്തിനെത്തിയില്ല. പകരം മുതിർന്ന മന്ത്രിയെ യോഗത്തിനെത്തി.
മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്രമന്ത്രിമാരായ സുഷ്മ സ്വരാജ്, വെങ്കയ്യ നായിഡു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭരണം മെച്ചപ്പെടുത്തതിനുള്ള നിർദ്ദേശങ്ങൾ മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here