സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് വിജയകരമായി ; ഐ.എസ്.ആർ.ഒ.യ്ക്ക് ചരിത്രനേട്ടം

വിക്ഷേപണം കഴിഞ്ഞാല്‍ അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന ‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ഇത്.

ശ്രീഹരിക്കോട്ടയില്‍ രാവിലെ ആറ് മണിയോടെയായിരുന്നു വിക്ഷേപണം. ശനിയാഴ്ച വൈകീട്ട് 6.30ഓടെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിഎസ്എസ്‌സിയിൽ വികസിപ്പിച്ച രോഹിണി റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായ ആർ.എച്ച്. 560 (എടിവി) ന്റെ രണ്ടാം ഘട്ടം മാറ്റി പകരം സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിക്കുകയായിരുന്നു.
റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ എന്‍ജിന്‍ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്സൈഡുകളും ഉപയോഗിക്കുന്ന സങ്കേതമാണ് ഇപ്പോൾ നിലവിലുള്ളത്.

ഓക്സൈഡുകള്‍ക്ക് പകരമായി അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ നേരിട്ട് സ്വീകരിച്ച് ജ്വലനത്തിന് ഉപയോഗിക്കുന്നതാണ് സ്ക്രാംജെറ്റ് എന്‍ജിനുകളുടെ പ്രത്യേകത.

ഒന്നാം ഘട്ടത്തിലുള്ള രോഹിണി റോക്കറ്റ് എൻജിൻ ഉപയോഗിച്ച് എടിവി 70 കിലോമീറ്റർ പറന്ന റോക്കറ്റ് എരിഞ്ഞു തീർന്നു. അടുത്ത അഞ്ച് സെക്കൻഡാണ് സ്ക്രാംജെറ്റ് പ്രവർത്തിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top