ഇന്ത്യയിൽ ഇതാദ്യമായിരിക്കും ഒരു ഗർഭിണി റാംപ് വാക്ക് ചെയ്യുന്നത് !!

സമൂഹം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച പെരുമാറ്റച്ചട്ടങ്ങൾ തകർക്കുകയാണ് ബീ ടൗണിലെ സുന്ദരിമാർ. സ്ത്രീകൾക്ക് സിനിമാ ലോകത്ത് അൽപ്പായുസ്സാണെന്ന പഴഞ്ചൻ ചിന്താഗതിയെ ആദ്യ വെല്ലുവിളിച്ചത് ഐശ്വര്യാ റായ് ബച്ചൻ ആയിരുന്നു. വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങുന്ന താര സുന്ദരിമാരുടെ മുന്നിലേക്കാണ് കാൻസ് ചലച്ചിത്ര മേളയിലൂടെയും, ജസ്ബാ, സരബ്ജിത്ത് സിങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ഐശ്വര്യാ റായി തിരിച്ചുവരവ് നടത്തിയത്.

ഇതിനു പിന്നാലെയാണ് കരീനാ കപൂർ ഖാന്റെ റാമ്പ് വാക്ക്. ലാക്‌മേ ഫാഷൻ വീക്കിൽ സബ്യസാച്ചിയുടെ ഷോ സ്‌റ്റോപ്പറായിട്ടാണ് കരീന ചുവട് വെച്ചത്. ഇന്ത്യയിൽ ഇതാദ്യമായിരിക്കും ഒരു ഗർഭിണി റാംപ് വാക്ക് ചെയ്യുന്നത്.

കരീനയുടെ റാമ്പ് വാക്ക്

കരീനയെ പ്രോത്സാഹിപ്പിച്ച് ദീപിക പദുകോൺ, കരീഷ്മാ കപൂർ, ബിപാഷ ബാസു

 

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More