Advertisement

അനീഷ് ഉപാസനയക്ക് ഓണ്‍ലുക്കേഴ്സിന്റെ മറുപടി

August 29, 2016
Google News 1 minute Read

പ്രൊമോഷനായി പൈസ കൊടുക്കാത്തതിനാല്‍ ഓണ്‍ലുക്കേഴ്സ് തന്റെ പുതിയ പടം പോപ്കോണിനെതിരെ തിരിഞ്ഞിരിക്കുന്നു എന്ന അനീഷ് ഉപാസനയുടെ പരാതിയ്ക്ക് ഓണ്‍ലുക്കേഴ്സിന്റെ മറുപടി. ചിത്രം മോശമായതിനാല്‍ തന്നെയാണ് മോശം റിവ്യൂ എഴുതിയതെന്നാണ് ഓണ്‍ലൂക്കേഴ്സ് ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

വെറും ഏഴുപേരുടെ കൂടെയാണ് ചിത്രം കണ്ടതെന്നും പോസ്റ്റിലുണ്ട്. സിനിമ നല്ലതാണെങ്കില്‍ അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. പ്രൊമോഷന്‍ ചെയ്യട്ടെ എന്ന് ചോദിച്ച് തങ്ങള്‍ ആരെയും വിളിക്കാറില്ല. 7 വര്‍ഷത്തോളമായി ഈ കമ്പനി തുടങ്ങിയിട്ട്. ഈ 20000 രൂപ കിട്ടിയിട്ട് കഞ്ഞി കുടിക്കേണ്ട അവസ്ഥയും ഇല്ല. ഞങ്ങള്‍ സിനിമയുടെ പരസ്യങ്ങള്‍ ചെയ്യുക മാത്രമാണ്. അത് ഈ പറയുന്ന റേറ്റില്‍ തീരുകയിലെന്നും പോസ്റ്റില്‍ പറയുന്നു.. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

“ഉപാസന ഭായ്, നിങ്ങളുടെ സ്റ്റാറ്റസ് രാവിലെ കണ്ടിരുന്നു. അപ്പോള്‍ ഇങ്ങനെ തിരിച്ചൊരു സ്റ്റാറ്റസ് മറുപടി വേണം എന്നു കരുതിയതല്ല. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ അത് വെച്ചു പടം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ദയനീയ ശ്രമം കാണുമ്പോള്‍ മറുപടി തരാതെ വയ്യ എന്ന അവസ്ഥ ആയിരിക്കുന്നു. താങ്കളുടെ പുതിയ സിനിമ ആദ്യ ഷോ, 7 പേര്‍ക്കൊപ്പം കാണാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഞാന്‍. കണ്ട നിമിഷം തൊട്ടേ റിവ്യൂ ഇടണം എന്നു കരുതിയതാ. പക്ഷേ രാത്രിയെ കഴിഞ്ഞുള്ളൂ.. റിവ്യൂ ഭായി വായിച്ചതായി കണ്ടു. സന്തോഷം. താങ്കള്‍ക്ക് അത് വായിച്ചപ്പോള്‍ ദേഷ്യം തോന്നി കാണും സ്വഭാവികം. കുറ്റം പറയാന്‍ പറ്റില്ല. താങ്കള്‍ താങ്കളുടെ അമര്‍ഷം സ്റ്റാറ്റസ് ആയി ഇട്ടു. പക്ഷേ അതിലെ ഒരു രസകരമായ കാര്യം ഉണ്ടായിരുന്നു. ഞങ്ങള്‍ 20000 രൂപ ചോദിച്ചിട്ട് തരാത്തത് കൊണ്ടാണ് നെഗറ്റീവ് റിവ്യൂ ഇട്ടത് എന്ന്. തുറന്നു പറയാമല്ലോ ഭായി സഹതാപമേ ഉള്ളൂ. സ്വന്തം സിനിമയുടെ വിധി ഞങ്ങളുടെ ഒരു റിവ്യൂയില്‍ ആണെന്ന് വിശ്വസിച്ചിരിക്കുന്ന അവസ്ഥ അത് ഭീകരം തന്നെയാണ്. സിനിമ നല്ലതാണെങ്കില്‍ അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ആക്ഷന്‍ ഹീറോ ബിജു, ചാര്‍ലി തുടങ്ങിയ സിനിമകള്‍ക്ക് ആദ്യ ദിവസങ്ങളില്‍ പ്രമുഖ സൈറ്റുകളില്‍ വന്ന നെഗറ്റീവ് റിവ്യൂകളെ മറികടന്നാണ് ആ സിനിമകള്‍ ബ്ലോക്ക്ബസ്റ്റര്‍ ആയത്. താങ്കളുടെ സിനിമ നല്ലതാണെങ്കില്‍ സിനിമ വിജയിക്കും. ആര് എന്തു പറഞ്ഞാലും. ഏത് മനസിലായാ..? സിനിമയുടെ ആദ്യ കാലം തൊട്ടേ വിമര്‍ശകരും ഉണ്ട്. അത് പല രീതികളില്‍ ആയിരുന്നെന്ന് മാത്രം. ലോകത്തിലെ ആദ്യ റിവ്യൂ സൈറ്റ് നമ്മുടെതും ആദ്യ നെഗറ്റീവ് റിവ്യൂ വരുന്ന സിനിമ താങ്കളുടെതും അല്ല. പണം മുടക്കി സിനിമ കാണുന്ന ഒരാള്‍ക്ക് അതേകുറിച്ച് അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്. ഒരു വായ അടക്കാന്‍ ശ്രമിച്ചാല്‍ വേറൊരു വായയിലൂടെ അഭിപ്രായം കേള്‍ക്കേണ്ടി വരും. ഇനി വീണ്ടും പൈസയുടെ കാര്യത്തിലേക്ക് വരാം. 20000 രൂപ പ്രൊമോഷന് വേണ്ടി ചോദിച്ചു എന്ന് താങ്കള്‍ പറഞ്ഞു. പ്രിയ സംവിധായകാ.. ഞങ്ങള്‍ പ്രൊമോഷന്‍ ചെയ്യട്ടെ എന്ന് ചോദിച്ച് ആരെയും വിളിക്കാറില്ല. 7 വര്‍ഷത്തോളമായി ഈ കമ്പനി തുടങ്ങിയിട്ട്. താങ്കളുടെ സിനിമയുടെ 20000 രൂപ കിട്ടിയിട്ട് കഞ്ഞി കുടിക്കേണ്ട അവസ്ഥയും ഇല്ല. ഞങ്ങള്‍ സിനിമയുടെ പരസ്യങ്ങള്‍ ചെയ്യുക മാത്രമാണ്. അത് താങ്കള്‍ ഈ പറയുന്ന റേറ്റില്‍ തീരുന്നതല്ല. പിന്നെ 1500-2000 രൂപ നല്‍കി എന്ന് പറഞ്ഞല്ലോ. ആര് ആര്‍ക്ക് നല്‍കി എന്ന് താങ്കള്‍ ഒന്നു പറയാമോ..? ഒരു കമ്പനിക്ക് പണം നല്‍കുമ്പോള്‍ പൈസ വാങ്ങിയതിന്‍റെ റെസീപ്റ്റ് അല്ലെങ്കില്‍ അക്കൌണ്ടിലേക്ക് കാശ് ഇട്ടതിന്റെ സ്റ്റേറ്റ്മെന്‍റ് എന്നിവ ഉണ്ടാകില്ലേ അതെങ്കിലും ഒന്നു കാണിക്കാമോ.? പോട്ടെ ആ പൈസ വാങ്ങിയ മഹാന്‍റെ പേരെങ്കിലും ഒന്ന്‍ പറയാമോ.? ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് സുഹൃത്തെ ഒരു ആരോപണം ആയി വരുന്നത്..? വെല്ലു വിളിക്കുകയാണ് എന്ന്‍ തന്നെ കൂട്ടിക്കൊ.. ഓണ്‍ലുക്കേഴ്സ് മീഡിയ നിങ്ങളുടെ സിനിമയുടെ പേരില്‍ പണം വാങ്ങി എന്ന് താങ്കള്‍ തെളിയിച്ചാല്‍ ഞങ്ങള്‍ ‘ചോദിചെന്ന് പറയുന്ന 20000 രൂപ’ താങ്കള്‍ക്ക് അങ്ങ് കൊണ്ട് തരും. ഒരു തെളിവും ഇല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കള്ളങ്ങള്‍ പടച്ചു വിടുന്ന സമയത്ത് കുറച്ചു നല്ല സിനിമ എങ്കിലും കണ്ടൂടെ. അടുത്ത സിനിമ എങ്കിലും നന്നാകുമായിരുന്നു. കഷ്ടം. “

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here