400 ആർഎസ്എസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നു

ഗോവയിലെ ആർഎസ്എസ് നേതാവിനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധവുമായി സ്വയം സേവകർ രംഗത്ത്. 400 ആർഎസ്എസ് പ്രവർത്തകരാണ് രാജി പ്രഖ്യാപനം നടത്തിയത്.
ഗോവ ആർ.എസ്.എസ് പ്രവർത്തകൻ സുഭാഷ് വെലിങ്കറിനെ പുറത്താക്കിയതിനെതിരെയാണ് രാജി പ്രഖ്യാപനം.
ആർ.എസ്.എസ് ജില്ലാ, സബ്ജില്ല, ശാഖാ തലവൻമാരും രാജിപ്രഖ്യാപിച്ചവരിൽ ഉൾപ്പെടും. ആർ.എസ്ബി.ജെ.പി നേതാക്കളുമായി ആറു മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രവർത്തകർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ചർച്ചക്കെത്തിയവരിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഉൾപ്പെട്ടിരുന്നു.
വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കിൽ രാജിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ആർ.എസ്.എസ് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു.
ഗോവയിലെ ബി.ജെ.പി സർക്കാറിനെതിരെ വെലിങ്കർ പരസ്യമായി പ്രതികരിക്കുകയും സംസ്ഥാനത്തെ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകൾക്ക് സർക്കാർ ഗ്രാന്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.
ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തിലാണ് സർക്കാറിനെതിരെ പ്രചരണപരിപാടി നടത്തിയത്. ഭോപ്പാലിൽ നടന്ന ആർ.എസ്.എസ് നേതൃയോഗത്തിൽ അമിത് ഷാ ഈ വിഷയം ഉയർത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ ഗോവ സന്ദർശന സമയം വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവമാണ് പുറത്താക്കൽ നടപടിക്ക് പിന്നിൽ. ആർ.എസ്.എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് വെലിങ്കർ നേതൃത്വം നൽകുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
RSS, Subhash Velingar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here