വർഗീസ് മേച്ചേരി ഓർമ്മയായി

തൊഴിലാളി നേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന വർഗീസ് മേച്ചേരി ഓർമ്മയായി. സംസ്‌കാര ചടങ്ങുകൾ വൈകീട്ട് നാലപ്പാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്നു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തൃശ്ശൂർ മദർ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. .

തൃശ്ശൂർ വലപ്പാട് ഗ്രാമത്തിൽ 1931 ജൂലൈ 20 ന് ആലപ്പാട്ട് മേച്ചേരി താരു-മറിയം ദമ്പതികളുടെ മകനായി ജനിനം. ഫാദർ വടക്കൻ തൃശ്ശൂരിൽനിന്നാരംഭിച്ച തൊഴിലാളി വാരികയിലൂടെ പത്രപ്രവർത്ത കനായി ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് തൊഴിലാളി ദിനപത്ര ത്തിന്റെ ചീഫ് എഡിറ്റർ പദവി വരെ എത്തി. പിന്നീട് മനോരമയ്ക്ക് വേണ്ടി പ്രവർത്തുച്ചു. പ്രോഗ്രസ് എന്ന പേരിൽ സ്വന്തമായൊരു പ്രസി ദ്ധീകരവും അദ്ദേഹം നടത്തിയിരുന്നു.

കേരള സ്റ്റേറ്റ് ബേസിക് ഹെൽത്ത് വർക്കേഴ്‌സ് യൂണിയൻസംസ്ഥാന പ്രസിഡന്റ്, മണ്ണുത്തി ഫാം വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, തൃശ്ശൂർ ഷോപ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, തുടങ്ങി നിരവധി പദവികൾ വഹിച്ചു.

മൂന്ന് തവണയാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിച്ചത്. മൂന്ന തവണയും വിജയിക്കാനായില്ല. 1979 ൽ കെ കരുണാകരനെതിരെ മാളയിൽനിന്ന് മത്സരിച്ച് തോറ്റു. വെറും 121 വോട്ടുകൾക്കായിരുന്നു തോൽവി.

വിഎസ് കേരളീയൻ അവാർഡ്, യുഎഇ വലപ്പാട് വെൽഫയർ അസോസിയേഷൻ മാധ്യമ അവാർഡ്, മേരി വിജയം അവാർഡ് തുടങ്ങി നിരവധി അവാർഡുകലും അദ്ദേഹം സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top