നേതാജി മരണപ്പെട്ടത് വിമാനാപകടത്തിൽ തന്നെ; തെളിവുമായി ജപ്പാൻ
ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ പോരാട്ട വീര്യമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ മരണപ്പെട്ടെന്ന് തെളിയിക്കുന്ന രേഖകളുമായി ജപ്പാൻ.
ജപ്പാൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലാണ് നേതാജി വിമാനാപകടത്തിൽ മരണപ്പെട്ടതായി പറയുന്നത്. തായ്വാനിൽ 1945 ഓഗസ്റ്റ് 18ന് ഉണ്ടായ വിമാനാപകടത്തിൽ സുഭാഷ്ചന്ദ്രബോസ് മരിച്ചെന്നാണ് രേഖകൾ.
അപകടം നടന്ന ദിവസം ഒരു തായ് ആശുപത്രിയിൽ വെച്ച അദ്ദേഹം മരണപ്പെടുകയായിരുന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു. സംഭവം നടക്കുന്ന 1945 ൽ ജപ്പാന്റെ കീഴിലായിരുന്ന ഇന്നത്തെ തായ് വാനിലെ സായ്‌ഗോൺ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.
പറന്നുയർന്ന ഉടൻ വിമാനത്തിന് തീ പിടിക്കുകയും തകർന്നു വീഴുകയുമായിരുന്നു. അപകടത്തിൽ നേതാജിയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് തായ്‌പേയ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വൈകീട്ട് ഏഴ് മണിയോടെ മരിച്ചു. ഒാഗസ്റ്റ് 22 ന് തായ്‌പേയ് മുനിസിപ്പൽ ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചു.
സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ മരിച്ചിരുന്നില്ലെന്നും പിന്നാട് ഏറെക്കാലം ജീവിച്ചിരുന്നെന്നും വിശ്വസിക്കുന്ന ഒരു പറ്റം ആളുകൾ ഇന്ത്യയിലുണ്ട്. എന്നാൽ നേതാജിയുടെ മരണം ഗൂഢാലോചനയുടെ ഭാഗമാണെന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം അവസാനമായിരിക്കുകയാണ് ജാപ്പനീസ,് രേഖകളിലൂടെ.
ബോസ്ഫയൽസ് ഡോട്ട ഇൻഫഓ എന്ന വെബ്‌സൈറ്റാണ് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട തെളിലുകൽ പുറത്തുവിട്ടിരിക്കുന്നത്. ഈ രേഖകൾ ജാപ്പനീസ് അധികൃതർ പരിശോധിച്ചിരുന്നു. 1956 ൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് അക്കാലത്തുതന്നെ ജപ്പാനിലെ ഇന്ത്യൻ എംബസിയ്ക്ക് നൽകിയിരുന്നതായും വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.
Netaji Died In Plane Crash, Says 60 Year Old Japanese Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here