വിഴിഞ്ഞം പദ്ധതിയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി

Vizhinjam-master-plan

വിഴിഞ്ഞം പദ്ധതിയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി നൽകി. പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കാൻ വിദഗ്ധ സമിതിയ്ക്ക് രൂപം നൽകും. ഏഴംഗ വിദഗ്ധ സമിതിയിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ, സമുദ്രഗവേഷണ വിദഗ്ധൻ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കണം. കേരളത്തിന്റെ തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയിലെ മെമ്പർ സെക്രട്ടറി. ആറ് മാസത്തിലൊരി ക്കൽ സമിതി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകണം.

സമിതിയുടെ ചുമതലകൾ

  • പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക അനുമതിയിൽ ചട്ടങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിച്ച് ഉറപ്പുവരുത്തണം.
  • നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങൾ ഒരു കാരണവശാലും കടലിലൊഴുക്കാൻ പാടില്ല.
  • നിർദേശം ലംഘിച്ചാൽ തുറമുഖ നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വ്യവസ്ഥയുണ്ട്.
  • പദ്ധതി പ്രദേശത്തെ പവിഴപ്പുറ്റ് ഉൾപ്പടെയുള്ളവ സംരക്ഷിക്കണം.
  • മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളോ മറ്റു ഘടകങ്ങളോ തടസമാകരുത്.
  • പദ്ധതി പ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്നുണ്ടെങ്കിൽ അവരെ പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാടുണ്ടാകണം.
  • അതിന് വിദഗ്ധ സമിതി മേൽനോട്ടം വഹിക്കുകയും പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുന്നു.

വിധി സ്വാഗതാർഹമെന്ന് മുൻ മന്ത്രി എം വിജയകുമാർ. യുഡിഎഫ് സർക്കാരിന്റെ നടപടികൾ ശരിയെന്ന് തെളിഞ്ഞുവെന്ന് മുൻ മന്ത്രി കെ ബാബു പറഞ്ഞു.

Vizhinjam Project, National Green Tribunal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top