Advertisement

മെഡിക്കൽകോളേജുകൾക്കെതിരെ  പ്രവേശന മേൽനോട്ടസമിതി

September 5, 2016
Google News 1 minute Read
medical bandh in kerala today

മെഡിക്കൽകോളേജുകൾക്കെതിരെ താക്കീതുമായി പ്രവേശന മേൽനോട്ടസമിതി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലെ എംബിബിഎസ് സീറ്റിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ സൗകര്യം നൽകാത്ത മെഡിക്കൽ കോളേജുകൾക്കാണ് പ്രവേശന മേൽനോട്ടസമിതിയുടെ താക്കീത് ലഭിച്ചിരിക്കുന്നത്.

ഓൺലൈൻ വഴിയല്ലാതെ സ്വീകരിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് കമ്മിറ്റി സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് മുന്നറിയിപ്പ് നൽകി. സ്ഥാപനത്തെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച വെബ്‌സൈറ്റും ഓൺലൈൻ സൗകര്യവുംനൽകാത്ത മെഡിക്കൽ കോളേജുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മേൽനോട്ട സമിതി അറിയിച്ചു. ജസ്റ്റിസ് ജെയിംസ് അധ്യക്ഷനായ സമിതിയാണ് താക്കീതുമായി എത്തിയിരിക്കുന്നത്.

എംബിബിഎസ്/ബിഡിഎസ് പ്രവേശന നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി അപേക്ഷ സമർപ്പിക്കുന്നത് ഓൺലൈൻ വഴിയാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് പ്രവേശന മേൽനോട്ട സമിതി ആഗസ്ത് 4 ന് ഉത്തരവിറക്കിയിരുന്നു. സമിതി നിർദ്ദേശിച്ച സമയക്രമം അനുസരിച്ച് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ ഓഗസ്റ്റാണ്.

എന്നാൽ പല സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും വെബ്‌സൈറ്റുപോലും ഇല്ലെന്ന് സമിതി കണ്ടെത്തിയതിനെ തുടർന്നാണ് താക്കീത് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽനിന്ന് നിരവധി പരാതികളും ലഭിച്ചിരുന്നു.

medical college admission.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here