ബാബു ജയിലിലാകുമോ ? തമിഴ് രേഖകളും ഇന്ന് കോടതിയിലെത്തും

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറിടത്തെ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പെണ്‍മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകള്‍ രണ്ടു ദിവസത്തിനകം തുറന്നു പരിശോധിക്കും. ലോക്കറുകള്‍ വിജിലന്‍സ് പൂട്ടി മുദ്രവച്ചിരുന്നു.
അതേസമയം, ബാബുവിനൊപ്പം വിജിലന്‍സ് പ്രതി ചേര്‍ത്ത മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമും റോയല്‍ ബേക്കേഴ്സ് ഉടമ മോഹനനും വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ നിഷേധിച്ചു രംഗത്തെത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News