വ്യാജ വാർത്ത ചമച്ച മനോരമയെ ക്ഷേത്ര ശാന്തിക്കാരൻ പൊളിച്ചടുക്കി

പകച്ചു പോയി മനോരമ. വളരെ മാന്യമായി പൊളിച്ചെടുക്കേണ്ടതെങ്ങനെ എന്ന് പാലക്കാട് മണ്ണാർക്കാട് അരക്കുറുശ്ശി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകുമാർ പറഞ്ഞു തരും. (അതിവിടെ കൊടുത്തിരിക്കുന്ന ഓഡിയോ ഫയലിൽ കേൾക്കാം) തെരുവുനായ പ്രശ്നം രൂക്ഷമായിരിക്കുന്നതിനാൽ അതിന്റെ പേരിൽ എന്ത് കൊടുത്താലും പൊതുജന ശ്രദ്ധ ആകർഷിക്കും എന്നറിയാവുന്ന പത്രാധിപർക്ക് ഒരു ചിത്രം തന്നെ ധാരാളം.
https://www.youtube.com/watch?time_continue=21&v=CVzPfhFP6Ik
വ്യാജ വാർത്ത ചമയ്ക്കുന്നതിൽ പ്രത്യേക കഴിവുള്ള മനോരമയ്ക്ക് പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല.
ആഗസ്റ്റ് 31 ന്റെ മനോരമ പുലർകാലത്ത് പാലക്കാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ‘നായാധിപത്യം’ എന്ന അടിക്കുറിപ്പിൽ ഒന്നാം പേജിൽ വന്ന ചിത്രം തെരുവുനായ പ്രശ്‌നത്തിന്റെ ക്രൂര മുഖം വരച്ചു കാട്ടി. മണ്ണാര്‍ക്കാട് അരക്കുര്‍ശ്ശിയില്‍ വീട്ടമ്മയെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു.നായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മ നിലത്തുവീണു. അരക്കുര്‍ശ്ശി ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചതെന്നും അടിക്കുറിപ്പില്‍ പറയുന്നു.
ജനം ഞെട്ടി. ദൈവമല്ല ജീവനല്ലേ വലുത്.
അല്ലങ്കിലും ദൈവം ഇറങ്ങി വന്ന് പട്ടിയെ എറിഞ്ഞോടിക്കും എന്നൊന്നും വിശ്വസിക്കാനും വയ്യ. എന്നാ പിന്നെ ദൈവം അവിടിരിക്കട്ടെ. വീട്ടിലിരുന്നു മനമുരുകി വിളിച്ചാലും ദൈവം കെട്ടലും എന്ന സൈദ്ധാന്തികമായ ചിന്തയിൽ ഭക്തർ അമർന്നതോടെ ക്ഷേത്രത്തിൽ അന്നാരും പോയില്ല.
മനോരമയുടെ ഓഫീസിലേക്ക് അന്ന് വൈകിട്ടോടെ ഒരു ഫോൺ കാൾ എത്തി. അത് അരക്കുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീകുമാറിൻറെതായിരുന്നു. സത്യം പറഞ്ഞാൽ അദ്ദേഹം ഒരു മേൽശാന്തി ആയതു നന്നായി. മനോരമയുടെ ജീവിതം അല്ലങ്കിൽ പകച്ചു പണ്ടാരമായേനെ.
ഫോൺ കാൾ കേട്ടുകഴിഞ്ഞാൽ പകച്ചു പോകുന്നത് നമ്മൾ ജനങ്ങളാണ്. അപ്പോഴാണ് മനോരമ ചമച്ച വ്യാജ വാർത്തയുടെ കഥ പുറത്തു വരുന്നത്. ഒരു വർഷത്തിലധികം പഴക്കമുള്ള ചിത്രം വച്ചാണ് മനോരമ രാവിലെ ആളെ കബളിപ്പിച്ചത്.
മാധ്യമങ്ങളെ പൊതുജനങ്ങൾക്കിടയിൽ അപഹാസ്യരാക്കുന്നതിൽ ഇത്തരം വാർത്തകളുടെ പങ്ക് വളരെ വലുതാണെന്ന് ഓർക്കേണ്ടതുണ്ട്.
ചിത്രവും വാർത്തയും വ്യാജമെന്ന് തെളിയിക്കാൻ മേൽശാന്തി പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.
1. ചിത്രത്തിൽ കാണുന്ന ഭണ്ടാരത്തിന്റെ നിറം മാറ്റിയിട്ടു ഒരു വർഷത്തിലേറെയായി.
2. ചിത്രത്തിൽ കാണുന്ന ഫ്ലെക്സ് ബോർഡ് കഴിഞ്ഞ കൊല്ലത്തെ ഗണേഷോത്സവത്തിന്റെ നിമഞ്ജന ഘോഷയാത്രയുടെതാണ്.
ചിത്രം വന്നത് ക്ഷേത്രത്തെ വളരെ മോശമായി ബാധിച്ചുവെന്നും ഈ വിഷയം ഇന്നിവിടെ കളപ്പാട്ടിന് തൊഴാന്‍ വന്ന വ്യക്തി പറഞ്ഞാണ് അറിഞ്ഞതെന്നും മേൽശാന്തി പറയുന്നു. കുട്ടികളെ തൊഴാന്‍ കൊണ്ടു പോകുന്നതിൽ നിന്നും വീട്ടുകാർ വിലക്കുന്നുവെന്നും മേൽശാന്തി ശ്രീകുമാർ 24 ന്യൂസിനോട് പറഞ്ഞു.
തറയിൽ വീണു കിടക്കുന്ന സ്ത്രീയുടെ ചുറ്റും നായ്ക്കളെ ഫോട്ടോഷോപ്പിൽ ചേർക്കുകയായിരുന്നു പത്രമെന്നും നാട്ടുകാർ ആരോപിക്കുന്നു.
തട്ടിപ്പു വാർത്ത നൽകിയ മനോരമ ഇപ്പോൾ അബദ്ധം പറ്റി എന്ന് ലാഘവത്തോടെ പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നു. എന്നാൽ വാർത്തയിലെ മാന്യത കൈവിടുമ്പോൾ ഈ രംഗം നേരിടുന്ന മൂല്യച്യുതിയുടെ നേരവകാശം കൂടി പത്ര മുത്തശ്ശി തന്നെ എഴുതി എടുത്തേക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here