റബ്ബർ കർഷകർക്ക് ദുരിതം മാത്രം

റബ്ബർ കർഷകരെ കണ്ണീരിലാഴ്ത്തി റബ്ബർ വില വീണ്ടുമിടിഞ്ഞു. സർക്കാരിന്റെ വില സ്ഥിരതാ ഫണ്ട് വിതരണം മൂന്ന് മാസത്തിലേറെയായി മുടങ്ങിയതോടെ കർഷകർ ദുരിതത്തിലായി.

റബ്ബറിന് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 3 രൂപ. വ്യാപാരികൾ 110 രൂപയിലും താഴ്ത്തിയാണ് കർഷകരിൽനിന്ന് റബ്ബർ വാങ്ങുന്നത്. റബ്ബർ പാലിന്റെ വിലയും കുറഞ്ഞു. കഴിഞ്ഞ മാസം 120 രൂപവരെ എത്തിയിടത്ത് ഇപ്പോൾ 80 രൂപയാണ് വില.

റബ്ബറിന് 150 രൂപാ നിരക്കിൽ കർഷകന് ഉറപ്പാക്കുന്ന സിലസ്ഥിരതാ ഫണ്ട് തുടരുമെന്ന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ഇതുവരെയും വിതരണം നടന്നിട്ടില്ല. ഉത്പാദനം കൂടുമ്പോൾ വൻകിട കമ്പനികൾ സംഘടിതമായി വിലയിടിക്കുന്നുവെന്നാണ് റബ്ബർ കർഷകരുടെ അരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top