അറഫ സംഗമം നാളെ

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനിയുമായി ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. നാളെയാണ് പരിശുദ്ധമായ അറഫാസംഗമം, മിനായിലേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. വിശ്വഭൂമി തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി. ഇന്ത്യയില്‍നിന്നുള്ള ഹാജിമാരെയും വഹിച്ച് ബസുകള്‍ ഇന്നലെ മഗ്‌രിബിനു ശേഷമാണ് മിനയിലേക്ക് യാത്ര തിരിച്ചത്. ഇത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ഇന്ന് ഉച്ചക്ക് മുമ്പ് മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലെത്തുമെന്ന് ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം പറഞ്ഞു.
ഇന്ന് മിനായില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ സുബഹി നമസ്കാരത്തിന് ശേഷം അറഫ മൈതാനിയിലേക്ക് നീങ്ങും
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News