വേലന്താവളം തുടക്കം മാത്രം ; റെയ്ഡ് തുടരും

വേലന്താവളം വാണിജ്യനികുതി ചെക്ക് പോസ്റ്റിൽ കൈക്കൂലി കൈപ്പറ്റിയ കേസില്‍ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

ഇന്‍സ്പെക്ടര്‍മാരായ പ്രഭാകരന്‍, എന്‍. നസീം, ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍, ഓഫീസ് അസിസ്റ്റന്റ് മോഹന്‍, അജീഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

3,00,600 രൂപ പിടിച്ചു 

വ്യാഴാഴ്ച ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത 3,00,600 രൂപയാണ് റെയ്ഡില്‍ വിജിലന്‍സ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top