കാവേരിനദീ ജല തര്‍ക്കം: സുപ്രീം കോടതി ഉത്തരവ് ഭേദഗതി ചെയ്തു.

കാവേരി നദീജല തര്‍ക്കത്തില്‍ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. 15000 ഘന അടി ജലത്തിന് പകരം കര്‍ണ്ണാടകം 12000 ഘന അടി തമിഴ്നാടിന് നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവ്.
ഈ മാസം 20 വരെയാണ് തമിഴ്നാടിന് കര്‍ണ്ണാടകം വെള്ളം വിട്ട് കൊടുക്കേണ്ടത്. അതേസമയം തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുഅളള ഉത്തരവ് നടപ്പാക്കതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ കര്‍ണ്ണാടക ബസ്സിന് നേരെ ആക്രമണമുണ്ടായി. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top