കാവേരി പ്രശ്നത്തില്‍ പ്രതിഷേധവുമായി സിനിമാ താരങ്ങള്‍

vijay

കാവേരി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്താരങ്ങള്‍ പ്രതിഷേധിക്കുന്നു. നടന്മാരായ വിജയ്, വിശാല്‍, ശിവകാര്‍ത്തികേയന്‍, നാസര്‍ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു കൊണ്ട് കാവേരി വിഷയത്തിലുള്ള സുപ്രിം കോടതി വിധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധങ്ങളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. 2007 ലെ കാവേരി നദീജല ട്രിബ്യൂണലിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി വന്നത്. 15ഘന അടി വിഹിതമാണ് തമിഴ്‌നാടിന് കുറഞ്ഞത്. ജലം ലഭ്യമാകാത്തതിനെ തുടർന്ന് തമിഴ്‌നാട് അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നുവെന്നും, പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top