തെരുവുനായയുടെ ആക്രമണത്തില്‍ വൃക്ക തകര്‍ന്ന ഓട്ടോ ഡ്രൈവര്‍ക്കായി നമുക്കും കൈകോര്‍ക്കാം

ഓട്ടോയ്ക്ക് കുറുകെ തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് അപകടത്തിപ്പെട്ട് വൃക്ക തകര്‍ന്ന ഓട്ടോ ഡ്രൈവര്‍ ഷൈമോന്റെ ചികിത്സയ്ക്കായി നോര്‍ത്ത് ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികള്‍ ധന സമാഹരണം നടത്തുന്നു. സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് കോ ഒാര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ധന സമാഹരണം നടത്തുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അപകടം നടന്നത്. അയ്യപ്പന് കാവില്‍ വച്ചാണ് അപകടം. ഷൈമോന്‍ ഓടിച്ചെത്തിയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായകള്‍ ചാടിയപ്പോള്‍ ഷൈമോന്റെ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഷൈമോന്‍ ഓട്ടോയുടെ അടിയില്‍പ്പെട്ടുപോയി. ഗുരുതരമായി പരിക്കേല്‍ക്കേറ്റ് ഷൈമോന്‍ അന്ന് മുതല്‍ എറണാകുളത്തെ ലൂര്‍ദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തല്‍ ചികിത്സയിലാണ്. വീഴ്ചയില്‍ വൃക്കയിലേക്കുള്ള രക്ത ധമനി മുറിഞ്ഞതിനാല്‍ വൃക്ക നീക്കം ചെയ്തു.
വിദ്യാര്‍ത്ഥികളായ രണ്ട് ചെറിയമക്കളും ഭാര്യയും മാതാപിതാക്കളും അടങ്ങുന്നതാണ് ഷൈമോന്റെ കുടുംബം. പരമാവധി ആള്‍ക്കാരില്‍ നിന്ന് സഹായ ധനം സ്വീകരിച്ച് ഷൈമോന്റെ കുടുംബത്തിനും ഷൈമോനും താങ്ങാവുകയാണ് തൊഴിലാളികള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here