Advertisement

നിയമലംഘനം; സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

5 hours ago
Google News 2 minutes Read
health

ഖത്തറിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിലെ ദന്തപരിചരണ വിഭാഗം അടച്ചു പൂട്ടാനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം. അനുവദിക്കപ്പെട്ട പ്രാക്ടീസ് പരിധിക്ക് പുറത്തുള്ള സേവനങ്ങൾ നൽകിയ നിരവധി ആരോഗ്യ പ്രാക്ടീഷണർമാരുടെ ലൈസൻസുകൾ താത്ക്കാലികമായി റദ്ദ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഇത്തരം സംഭവങ്ങൾ വൈദ്യശാസ്ത്രം, ദന്തചികിത്സ, ശസ്ത്രക്രിയ എന്നീ മേഖലകളുടെ പ്രാക്ടീസുമായി ബന്ധപ്പെട്ട 1983 ലെ നിയമം (2) ന്റെയും പ്രൊഫഷണൽ ലൈസൻസ് പരിധി നിയന്ത്രിക്കുന്ന ചട്ടങ്ങളുടെയും നയങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം, നിയന്ത്രണങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്.രാജ്യത്തെ എല്ലാ ആരോഗ്യ പ്രവർത്തകരും രാജ്യം അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും, രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights : Qatar Ministry of Public Health closes private dental unit for violating law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here