പരാതി അടിസ്ഥാന രഹിതം – മിത്രാ കുര്യന്‍

താന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറേയും മര്‍ദിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് നടി മിത്രാകുര്യന്‍. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം.
തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയ മിത്രാ കുര്യനും, മറ്റ് ചിലരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാരെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കാറില്‍ ബസ് തട്ടിയ ശേഷം നിര്‍ത്താതിരുന്നത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മിത്ര പറയുന്നു. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here