മല്യയുടെ ആസ്തികള്‍ വീണ്ടും കണ്ടുകെട്ടുന്നു.

മല്യയുടെ ആസ്തികള്‍ വീണ്ടും കണ്ടുകെട്ടുന്നു. ആസ്തികള്‍ കണ്ടു കെട്ടുന്നതിന്റെ മൂന്നാം ഘട്ടമാണ് ഇത് . എന്‍ഫോഴ്സിമെന്റ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിക്കുന്നത്. ഇത് വരെ 8,041 കോടിയുെട ആസ്തികള്‍ കണ്ടുകെട്ടിക്കഴിഞ്ഞു. വിദേശത്തുള്ള ആസ്തികളും മൂന്നാം ഘട്ടത്തില്‍ കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇത് വരെയുള്ള ആസ്തികള്‍ കണ്ടു കെട്ടിയത്. എന്നാല്‍ ഇനിയുള്ളത് ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് പൂര്‍ത്തിയാക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News