സെറീന വില്യംസും സിമോണ ബില്‍സും ഉത്തേജക മരുന്ന് വിവാദത്തില്‍

ടെന്നിസ് താരം സെറീന വില്യംസും ജിംനാസ്റ്റിക്സ് താരം സിമോണ ബില്‍സും ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുകളുമായി റഷ്യന്‍ ഹാക്കര്‍മാർ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് രഹസ്യ സ്വഭാവമുള്ള മെഡിക്കൽ ഫയലുകൾ ചോർത്തിയാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫാൻസി ബിയേഴ്സ് എന്നു പേരുള്ള ഗ്രൂപ്പാണ് ഹാക്കർമാർ. അമേരിക്കൻ വിധേയത്വത്തിന്റെ ഭാഗമായി ഈ റിപ്പോർട്ടുകൾ വാഡ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നാണ് ഹാക്കര്‍മാര്‍ ആരോപിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News