കളിക്കളത്തിൽ മോശം പെരുമാറ്റം; സെറീനയ്ക്ക് 17000 ഡോളർ പിഴ

serena williams imposed with 17000 dollar fine

യുഎസ് ഓപൺ ഫൈനലിനിടെ കളക്കളത്തിലുണ്ടായ മോശം പെരുമാറ്റത്തിന് സെറീന വില്യംസിന് മേൽ പിഴ ചുമത്തി അധികൃതർ. മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് 17000 ഡോളർ (ഏകദേശം 12.26 ലക്ഷം രൂപ) സെറീന വില്യംസിന് പിഴ. അംപയർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്.

യുഎസ് ഓപൺ ഫൈനലിൽ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകൾക്ക് സെറീന പരാജയപ്പെട്ടിരുന്നു. റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യൺ ഡോളർ സമ്മാന തുകയിൽ നിന്നാണ് പിഴ തുക പിടിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top