Advertisement

യുഎസ് ഓപ്പണ്‍ ടെന്നീസ്; സെറീന വില്യംസ് പുറത്ത്

September 3, 2022
Google News 1 minute Read
serena williams out of us open 2022

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. ഓസ്‌ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 75, 67, 61. യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു.

സെറീനയുടെ ഐതിഹാസികമായ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. കോര്‍ട്ടിലേക്ക് മടങ്ങുന്ന താരം തന്റെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.

Read Also: ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ പാക്ക് പോരാട്ടം; ഹോങ്കോംഗിനെ 155 റൺസിന് തകർത്ത് പാകിസ്താൻ

താന്‍ ടെന്നീസിലെ കരിയര്‍ ഏറെ ആസ്വദിച്ചെന്നും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറ്റവും ഇഷ്ടമുള്ളതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സെറീന പറഞ്ഞു.

Story Highlights: serena williams out of us open 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here