Advertisement

ഇനി അഭിനയിക്കില്ല- ജൂഹി മനസ്സ് തുറക്കുന്നു

September 16, 2016
Google News 1 minute Read
juhi rustagi interview

ജൂഹി റുസ്തഗി / ബിന്ദിയ മുഹമ്മദ്‌

/ജൂഹി റുസ്തഗി…. ഈ പേര് കേൾക്കുമ്പോൾ ഏതോ ബോളിവുഡ് നടിയാണെന്ന് വിചാരിച്ച് പോവും. എന്നാൽ ഉപ്പും മുളകിലെ ലച്ചുവാണ് ഈ കിടിലൻ പേരിന്റെ ഉടമ. പാതി മലയാളിയായ ഈ കൊച്ചു മിടുക്കിയുടെ ഉപ്പും മുളകും നിറഞ്ഞ വിശേഷങ്ങളിലേക്ക്……

ജൂഹിയിൽ നിന്ന് ലച്ചുവിലേക്ക്….

എന്റെ ക്ലാസ്‌മേറ്റിന്റെ അച്ഛനാണ് ഉപ്പും മുളകിന്റെയും ഡയറക്ടർ ഉണ്ണി സാർ. ഞാൻ അവന്റെ ബർത്ത് ഡേ യ്ക്ക് പോയപ്പോഴാണ് സാർ എന്നെ കാണുന്നത്. അങ്ങനെയാണ് ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്.

എന്നെപോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയാണ്, മടിച്ചിയാണ്. ഒരു എൺപത് ശതമാനത്തോളം ഞാൻ തന്നെയാണ് ലച്ചുവും.

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ…..

ഇവിടെ വന്നപ്പോൾ എന്നോട് ഉണ്ണി സാർ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടിൽ എങ്ങനെയാണോ അത് പോലെ നിന്നാൽ മതി, വീട്ടിൽ അച്ഛനോട് എങ്ങനെ സംസാരിക്കുന്നു, അമ്മയോട് എങ്ങനെ സംസാരിക്കുന്നു, ചേട്ടനോട് എങ്ങനെ ഇടപഴകുന്നു, അത് പോലെ സീരിയലിലും ചെയ്താൽ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിരുന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ചെയ്താൽ ശരിയാകുമോ, ഇല്ലെയോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. 34 ടേക്ക്‌ വരെ പോയിട്ടുണ്ട് ആദ്യം. ഇപ്പോൾ ചിലത് ഒറ്റ ടേക്കിൽ ശരിയാവും, കൂടി പോയാൽ 6 ടേക്ക്‌. അതിൽ കൂടുതൽ പോവില്ല.

juhi-3

സെറ്റിലെ വിശേഷം….

സെറ്റിൽ നല്ല രസമാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ് ഇവിടെ. വീട്ടിൽ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്‌നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും.

സെറ്റിലെ കൂട്ട്….

വിഷ്ണു (റിഷി) ആയിട്ടാണ് ഞാൻ ഏറ്റവും കമ്പനി. ഒരേ പ്രായത്തിൽ ഗ്രൂപ്പിൽ ഉള്ളത് കൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടർ സാർ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്.

juhi-2

ഉപ്പും മുളകിൽ വന്നതിന് ശേഷം ഉണ്ടായ മാറ്റം…

ഈ സീരയലിലൂടെയാണ് എനിക്ക് ഫെയിം കിട്ടിയത്. പുറത്ത് വെച്ച് ആളുകൾ കാണുമ്പോൾ അവർ അടുത്ത് വന്ന് സംസാരിക്കും. അതിൽ സന്തോഷം ഉണ്ട്.
പിന്നെ സ്വഭാവം കുറച്ച് കൂടി മെച്ചപ്പെടുത്തണം എന്ന് തോന്നാറുണ്ട്. പിന്നെ ലച്ചുവിന് അനിയത്തിയും, അനിയനും ഉണ്ട്. അതു പോലെ എനിക്കും വേണമെന്ന് ആഗ്രഹമുണ്ട്.

സിനിമ….

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഈ സീരിയലിൽ എത്തുന്നത്. . അവിടെ വെച്ച് പഠിത്തം നിറുത്തിയിരിക്കുകയായിരുന്നു. ഉപ്പും മുളകും സീരിയൽ കഴിഞ്ഞാൽ ഇനി അഭിനയിക്കില്ല.

അഭിനയം നിറുത്തിയാൽ ഇപ്പോൾ കിട്ടുന്ന ഈ സെലിബ്രിറ്റി ലൈഫ് മിസ്സ് ചെയ്യില്ലേ …..

എനിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോൾ ഉണ്ടാകുന്നത് എക്‌സപീരിയൻസസ് ആണ്. ഇനി സിനിമയിൽ പോയാലും ഇതേ എക്‌സ്പീരിയൻസസ് തന്നെയാണ് ഉണ്ടാവാൻ പോകുന്നത്. പക്ഷേ, എനിക്ക് ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താൽപര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാൻ ആണ് ഇഷ്ടം. ഇപ്പോൾ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാൽ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓർമ്മകൾ ഉണ്ട് എനിക്ക്. അത് മതി ഇനി.

ഭാവിയിലെ ജൂഹി….

ഞാൻ ഫാഷൻ ഡിസൈനിങ്ങ് ചെയ്യുകയായിരുന്നു. അതും പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നു. ഇനി എയർപ്പോർട്ട് മാനേജ്മന്റ് പഠിക്കാനാണ് എന്റെ താൽപര്യം. പിന്നെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്. അത് നോക്കി നടത്താനും സഹായിക്കണം.

ഇപ്പോൾ ഫാമിലി ലൈഫ് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. എന്റെ അച്ഛൻ രാജസ്ഥാനിയാണ്. അമ്മ മലയാളിയും. എനിക്ക് ഒരു ചേട്ടനുണ്ട്. ഇവരുടെ കൂടെ ചിലവഴിക്കാൻ സമയം കിട്ടാറേയില്ല. ഇനി ഇവരുടെ കൂടെ ഇവരിലൊരാളായി ഒരു സാധാരണ ലൈഫാണ് എനിക്ക് താൽപര്യം. ഇതൊക്കെയാണ് ആഗ്രഹം.’

juhi, lachu, interview, uppum mulakum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here