കെ സി ജോസഫിനെതിരെയുള്ള പരാതി വിജിലൻസ് തള്ളി

മുൻ മന്ത്രി കെ.സി ജോസഫിനെതിരെയുള്ള വിജിലൻസ് അന്വേഷണം എഫ്.ഐ.ആർ പോലും ഇടാതെ തള്ളിക്കളഞ്ഞു.

കെ.സി.ജോസഫ് മന്ത്രിയായിരുന്ന കാലയളവില്‍ വരുമാനത്തില്‍ കവിഞ്ഞു 18 ലക്ഷം രൂപ സമ്പാദിച്ചെന്ന കേസിലാണു തലശേരി വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാൽ അഞ്ചുവര്‍ഷത്തെ വരുമാനത്തേക്കാള്‍ 36 ലക്ഷം രൂപ കുറവാണു കെ.സി. ജോസഫിന്റെ സമ്പാദ്യമെന്നു റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top