രോഗശാന്തി ഭൂമിയിൽ; രോഗികളെ ഞെട്ടിച്ച് പോപ്പ് ആശുപത്രിയിൽ

ഗുരുതരാവസ്ഥയിലുള്ള രോഗികൾ പോപ്പിനെ മുന്നിൽ കണ്ട് ആദ്യമൊന്ന് അമ്പരന്നു. പിന്നീട് അവരുടെ കണ്ണുകൾ പ്രതീക്ഷയാൽ തിളങ്ങി. ജീവിതത്തോടുള്ള ആവേശം അവരിൽ പലരിലും ചലനങ്ങൾ ഉണ്ടാക്കി.
റോമിലെ സാൻ ജിയോവീ ഹോസ്പിറ്റലിൽ ആണ് പോപ്പ് ഫ്രാൻസിസ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മനുഷ്യ ജീവന്റെ മൂല്യങ്ങളെ ആദരിക്കുന്നതിനായി പോപ്പ് ആവിഷ്കരിച്ച കാരുണ്യത്തിന്റെ ജൂബിലിയുടെ ഭാഗമായുള്ള “മേഴ്സി ഫ്രെയ്ഡേ” സന്ദർശനങ്ങൾക്കായി ഈ മാസം നടത്തിയ യാത്രയായിരുന്നു വെള്ളിയാഴ്ച.
ആശുപത്രിയിലെത്തിയ പോപ്പ് ആദ്യം പോയത് നവജാത ശിശുക്കളെ കിടത്തിയിരിക്കുന്ന ഐ.സി.യു.വിലക്കാണ്.
അവിടെ 12 കുഞ്ഞുങ്ങൾ ആണുണ്ടായിരുന്നത്. അവരിൽ ഗുരുതരാവസ്ഥയിൽ ഉള്ള ഇരട്ടകൾ അടക്കം അഞ്ചു പേർ ഉണ്ട്. പോപ്പ് ഓരോ ഇങ്കുബേറ്ററുകളിലും എത്തി കുഞ്ഞുങ്ങളെ ലാളിച്ചു.
അവിടെ നിന്നും പോപ് പോയത് വില്ല സ്പെറാൻസ ആശുപത്രിയിലേക്കാണ്. രോഗത്തിന്റെ ആവസാനഘട്ടത്തിൽ കഴിയുന്ന 30 രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.
അവശർക്കും, അഗതികൾക്കും നമ്മുടെ സമയവും ശ്രദ്ധയും കൊടുക്കുന്നത് എത്ര പ്രധാനമാണ് എന്നത് പോപ്പിന്റെ ഈ സന്ദർശനത്തിലൂടെ മനസ്സിലാക്കാം എന്ന് വത്തിക്കാൻ അധികൃതർ പറയുന്നു.
pope, visit, hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here