യുവതിയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം വെട്ടത്തൂരിൽ യുവതിയും രണ്ട് മക്കളും വീട്ടിനുള്ളിൽ തീപൊള്ളലേറ്റ്അ മരിച്ച നിലയിൽ. തെക്കൻമല ലിജോയിയുടെ ഭാര്യ ജിഷമോൾ(35), മക്കളായ അന്നമോൾ (11) ആൽബർട്ട് (1) എന്നിവരാണ് മരിച്ചത്. ജിഷയുടേയും അന്നമോളുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. എന്നാൽ ആൽബർട്ട് മരിച്ചത് പൊളളലേറ്റല്ല.
ഇന്ന് രാവിലെയാണ് ഇവരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈറ്റർ തുണി എന്നിവ മൃതഹേത്തിന് ചുറ്റുനിന്നും കണ്ടെത്തി. സംഭവം നടക്കുമ്പോൾ ലിജോയും മറ്റൊരു കുഞ്ഞും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News