ഐക്യരാഷ്ട്ര സഭയുടെ വാഹനവ്യൂഹത്തിന് നേരെ വ്യോമാക്രമണം

സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ വാഹനവ്യൂഹത്തിന് നേരെ വ്യോമാക്രമണം. അലപ്പോയ്ക്ക് സമീപം ഉം അല്‍ കബ്രയിലാണ് ആക്രമണം ഉണ്ടായത്. 18 ട്രക്കുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. 12പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവര്‍ക്ക് ആവശ്യ സാധനങ്ങളുമായി പോയ ട്രക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് സിറിയയില്‍ വെടിനിറുത്തല്‍ അവസാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top