ആഞ്ജലീനയും ബ്രാഡ്പിറ്റും വേർപിരിയുന്നു

ഹോളിവുഡിലെ താരദമ്പതികൾ ബ്രാഡ്പിറ്റും ആഞ്ജലീന ജോളിയും വേർപിരിയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ഇരുവരും വേർപിരിയുന്നതെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ആഞ്ജലീന വിവാഹമോചന ഹർജി നൽകിയതായി അവരുടെ അഭിഭാഷകനായ റോബർട്ട ഓഫർ വ്യക്തമാക്കി.

ആരോഗ്യകരമായ കുടുംബത്തിന് വേണ്ടിയാണ് ഇരുവരും ഈ തീരുമാനം എടുത്തതെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. കൂടാതെ ഇരുവരും മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇവരെ തനിക്ക് വിട്ടുതരണമെന്നും ആഞ്ജലീന ഹരജിയിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Angelina Jolie files for divorce from Brad Pitt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top